Advertisement

രക്തദാനത്തിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ശമ്പളത്തോടെയുള്ള അവധി

January 3, 2018
Google News 0 minutes Read
govt employees get paid leave for blood donation

രക്തദാനത്തിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടെയുള്ള അവധി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ.

കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. ഒരു വർഷത്തിൽ രക്തദാനത്തിനായി നാല് ദിവസത്തെ അവധികൾ നൽകുമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ അംഗീകൃത രക്തബാങ്കിൽ നിന്നു രക്തം ദാനം ചെയ്തുവെന്നതിന് തെളിവ് നൽകിയാൽ മാത്രമേ അവധി നൽകുകയുള്ളു.

നിലവിൽ പൂർണ്ണ തോതിലുള്ള രക്തദാനത്തിന് മാത്രമാണ് അവധി നൽകുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം രക്തത്തിലെ പ്ലേറ്റ്‌ലൈറ്റ്, പ്ലാസ്മ തുടങ്ങിയ ഘടകങ്ങൾ ദാനം ചെയ്യുന്നവർക്കും അവധി അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here