Advertisement

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേർക്ക് രക്തദാനവുമായി ആരാധകർ

August 21, 2024
Google News 1 minute Read

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന് 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം.

സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേരായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്തത്.ആഗസ്റ്റ് 20 ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന രക്തദാന ക്യാംപെയ്ന്‍ ഒരുമാസം നീണ്ടുനില്‍ക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും പറഞ്ഞു.

ലോകമെമ്പാടുമുള്ള പതിനേഴ് രാജ്യങ്ങള്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ രക്തദാന പരിപാടി നടക്കുമെന്നും സംഘടന അറിയിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 7ന് മമ്മൂട്ടിക്ക് 73 വയസ് തികയും. സംഘടന നിലവിലുള്ള 17 രാജ്യങ്ങളിലും രക്തദാന പരിപാടികൾ നടക്കും.

Story Highlights : Mammootty Fans Blood Donation Camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here