Advertisement

മറാത്ത- ദളിത് സംഘര്‍ഷം; മഹാരാഷ്ട്രയില്‍ പരക്കെ അക്രമം

January 3, 2018
Google News 2 minutes Read

കഴിഞ്ഞ ദിവസമുണ്ടായ മറാത്ത- ദളിത് സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബന്ദില്‍ പരക്കെ അക്രമം. സമരാനുകൂലികള്‍ കട ഭീഷണിപ്പെടുത്തി അടപ്പിക്കുകയും, നഗര പ്രദേശങ്ങളില്‍ അക്രമങ്ങള്‍ നടത്തുകയുമാണ്. ദളിത് സംഘടനകളാണ് ഇന്ന് ബന്ദ് നടത്തുന്നത്.അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്രമ സാധ്യത കണക്കിലെടുത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത സുരക്ഷയാണ് സംസ്ഥാനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗതവും താറുമാറായിരിക്കുകയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here