Advertisement

മഹാരാഷ്ട്രയിലെ ദളിത് ബന്ദ് പിന്‍വലിച്ചു;സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

January 3, 2018
Google News 1 minute Read
Maharashtra

ദളിത് മറാഠാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കനത്തതോടെ മഹാരാഷ്ട്ര കുരുതി കളമായി. സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍ നടന്നു. തുടര്‍ന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിക്കുകയും ചെയ്തു. സമരക്കാര്‍ തീവണ്ടികള്‍ തടയുകയും മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും കനത്ത അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. റോഡുകള്‍ സമരക്കാര്‍ തടസപ്പെടുത്തുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കി സമരക്കാര്‍. അക്രമണങ്ങള്‍ കനത്തതോടെ ദലിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍
ബന്ദ് പിന്‍വലിച്ചു. തിങ്കളാഴ്ച പൂണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരെ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് വഴി തെളിച്ചത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here