ടിടിവി ദിനകരന്‍ വിജയിച്ചത് പണമെറിഞ്ഞാണെന്ന് കമല്‍ഹാസന്‍

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിടിവി ദിവകരന്‍ വിജയിച്ചത് പണം വാരിയെറിഞ്ഞാണെന്ന് കമ്ല ഹാസന്‍. ആനന്ദവികടനിലെ പംക്തിയിലാണ് കമല്‍ഹാസന്റെ പരാമര്‍ശം. എന്നാല്‍ ദിനകരന്റെ പേര് പരാമര്‍ശിക്കാതെയാണ് കമല്‍ഹാസന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ ജയം ഇന്ത്യന്‍ ജനാധിപത്യത്തിനും തമിഴ്‌രാഷ്ട്രീയത്തിനും തന്നെ നാണക്കേടാണ്. ഇത് വലിയ അഴിമതിയാണെന്നും കമല്‍ വ്യക്തമാക്കി.
രജനികാന്തിന് പിന്നാലെ കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്ന് വാര്‍ത്ത പരക്കുന്നതിനിടെയാണ് ഇപ്പോള്‍ ഈ വിവാദ പരാമ്രശം വന്നിരിക്കുന്നത്. ആനന്ദവികടനിലെ പംക്തിയിലൂടെ നിരന്തരമായി കമല്‍ തന്നെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here