അമലാപോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച്

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് നടി അമല പോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച്. അമലയുടെ കാര്‍ രജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ചമച്ചെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. അമല ആ വീട്ടില്‍ താമസിച്ചെന്ന് വീട്ടുകാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നില്ല. നോട്ടറിയുടെ മുന്നില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് അമലാ പോള്‍ എത്തിയില്ലെന്നും അമലാപോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്പെടുന്നു.
അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചെന്നാണ് അമല മൊഴി നല്‍കിയത്. എന്നാല്‍ മുകളിലാണ് അമല താമസിച്ചതെന്നാണ് വീട്ടുടമ മൊഴി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
amala paul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here