ഈട, ക്യാമറയ്ക്ക് പിന്നില്‍ നടന്നത് ഇതാണ്

നിമിഷാ സജയനും ഷെയ്ന്‍ നിഗവും നായികാനായകന്മാരാകുന്ന ചിത്രമാണ് ഈട. ഇന്നാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം തീയറ്ററിലെത്തുന്നതിന് മുമ്പായി ചിത്രീകരണ വേളയിലെ നിമിഷങ്ങള്‍ ആരാധകര്‍ക്കായി പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
എഡിറ്ററായിരുന്ന ബി അജിത് കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എല്‍ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷെയ്ന്‍ ഈ ചിത്രത്തിലെത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് നിമിഷയ്ക്ക്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, സുധി കോപ്പ, ബാബു അന്നൂര്‍, ഷെല്ലി കിഷോര്‍, വിജയന്‍ കാരന്തൂര്‍, സുനിത തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈസൂരിന്റേയും ഉത്തര മലബാറിന്റേയും പശ്ചാത്തലത്തിലെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നതെങ്കിലും കണ്ണൂരിന്റെ രാഷ്ട്രീയവും ചിത്രത്തിലെ പ്രധാന പശ്ചാത്തലമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here