പാക്കിസ്ഥാനുള്ള സഹായങ്ങള്‍ അമേരിക്ക നിര്‍ത്തി

ഭീകരവാദ സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പാക്കിസ്ഥാനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തി വച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹെയ്തര്‍ നവോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. ഭീകരസംഘടനയായ താലിബാന്‍, ഹക്വനി എന്നിവയ്ക്ക് ഇപ്പോഴും പാക് അഭയം നല്‍കുന്നവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ആയുധങ്ങളോ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള മറ്റ് സംവിധാനങ്ങളോ പാകിസ്താന് നല്‍കില്ല. എന്നാല്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ വിട്ടുവീഴ്ചയുണ്ടാകുമെന്നും ഹെയ്തര്‍ വ്യക്തമാക്കി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 15 വര്‍ഷമായി പാകിസ്താന് 3300 കോടി ഡോളര്‍ നല്‍കി അമേരിക്ക വിഡ്ഢിയാവുകയായിരുന്നുവെന്ന്പുതുവര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here