Advertisement

വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

January 6, 2018
1 minute Read
airplane accident at toronto pearson international airport

കാനഡയിലെ ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. വെസ്റ്റ് ജെറ്റ്, സൺവിങ് കമ്പനികളുടെ വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു വിമാനത്തിന്റെ പിൻഭാഗത്തിന് തീപ്പിടിച്ചു. സൺ വിങ്ങ് വിമാനത്തിനാണ് തീ പിടിച്ചതെന്നാണ് റിപ്പോർട്ട്.

അപകടത്തെ തുടർന്ന് വിമാന യാത്രക്കാരെ എമർജൻസി സ്ലൈഡ് വഴി പുറത്തിറക്കുകയായിരുന്നു. ഗേറ്റിലേക്ക് പോവാൻ തുടങ്ങുകയായിരുന്ന വെസ്റ്റ് ജെറ്റ് വിമാനവുമായി സൺ വിങ് വിമാനം ഇടിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ അത്യാഹിത അടിയന്തര വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്.

 

airplane accident at toronto pearson international airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top