Advertisement

നവജാത ശിശുവിനെ ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍

January 6, 2018
Google News 0 minutes Read
baby

മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന് ക്രൂരമായി ഉപദ്രവിച്ച് നഴ്സുമാര്‍. സൗദിയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. നഴ്സുമാര്‍ തന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ താടിയിലും തലയിലും ബലമായി അമര്‍ത്തി മുഖത്തിന്റെ രൂപം വികൃതമാക്കുകയാണ് നഴ്സുമാര്‍ ചെയ്യുന്നത്. ഇത് കണ്ട് ഇവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മാതാപിതാക്കളും ഇക്കാര്യം അറിയുന്നത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നഴ്സുമാരെ പിരിച്ചുവിട്ടു. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും മറ്റു വിഭാഗങ്ങളില്‍ പ്രാക്ടീസ് ചെയ്യാനാവാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here