കാണാതായ 1.3 മില്യൺ ഡോളർ വില വരുന്ന വോഡ്ക കണ്ടുകിട്ടി

1.3 മില്യൺ ഡോളർ വില വരുന്ന വോഡ്ക കണ്ടുകിട്ടി. കഫേ 33 എന്ന ബാറിൽ പ്രദർശനത്തിനുവെച്ച വോഡ്ക കഴിഞ്ഞ ദിവസമാണ് മോഷണം പോകുന്നത്. കെട്ടിടനിർമാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയിൽ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാർക്ക് പോലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയത്.
13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. റുസ്സോ ബാൾട്ടിക് ബ്രാൻഡിലുള്ള വോഡ്ക കുപ്പി നിർമിച്ചിരുന്നത് മൂന്നുകിലോ സ്വർണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചായിരുന്നു.
കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് വക്താവ് അറിയിച്ചു.
stolen vodka worth 1.3 million dollar found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here