Advertisement

കലാലയത്തിന്റെ എല്ലാ സ്പന്ദനങ്ങളേയും ആവാഹിച്ച് ‘ ദ ഗോള്‍ഡന്‍ വാക് വേ’ എത്തി,

January 6, 2018
Google News 0 minutes Read

കലാലയത്തില്‍ മാത്രമല്ല കോളേജിന്റെ ആത്മാവില്‍ കൂടി ജീവിക്കുന്ന ചില വിദ്യാര്‍ത്ഥികളുണ്ട്. അവരില്‍ നിന്ന് കലാലയത്തെയോ,  കലാലയത്തില്‍ നിന്ന് അവരെയോ ഒരിക്കലും അടര്‍ത്തിമാറ്റാന്‍ സാധിക്കില്ല. ഡിഗ്രി എടുത്ത് മടങ്ങുന്നവരുടെ മാത്രമല്ല കലാലയം. അത് ഇങ്ങനെ ചിലരുടെ കൂടിയാണ്. സത്യത്തില്‍ ഇവിടെയാണ് ജീവന്റെ തുടിപ്പുള്ളത്. അത്തരത്തില്‍ സ്വന്തം കോളേജില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു ഡാന്‍സ് ഗ്രൂപ്പ് ഉണ്ടാക്കിയ കാലഘട്ടത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊണ്ടുവരികയാണ് നവനീത് ദ ഗോള്‍ഡന്‍ വാക്ക് വേ എന്ന ഹ്രസ്വചിത്രത്തിലൂടെ. കലാലയത്തിന്റെ സ്പന്ദനം ഓരോ കാഴ്ചക്കാരന്റേയും മനസിലേക്ക് ഇറക്കി വച്ചാണ് ഈ സിനിമയ്ക്ക് എന്റ് ടൈറ്റില്‍ തെളിയുക.

2012ല്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ ഇന്നും വേരുകളുള്ള ഒരു ഡാൻസ് ട്രൂപ്പ് തുടങ്ങിയിരുന്നു. അന്ന് അക്കൂട്ടത്തിൽ ഒരാളായിരുന്ന നവനീത് തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ശ്രമങ്ങളെ ഒരു സിനിമയുടെ രൂപത്തിൽ പ്രേക്ഷകരോട് പറയുന്നത്.ജിവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തില്‍ വിലസിനടന്ന കോളേജ് മുറ്റത്തേക്ക് എത്തിപ്പെട്ട ഒരു ഫീല്‍, ദ ഗോള്‍ഡന്‍ വാക്ക് വേ ഓരോരുത്തരുടെയും മനസില്‍ അവശേഷിപ്പിക്കുന്നത് അതാണ്.
കോളേജിലെ ആ ഡാന്‍സ് ട്രൂപ്പിൽ ഇന്നുള്ള പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സിനിമയിലെ അഭിനേതാക്കള്‍.ഡാന്‍സ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് ആദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഹ്രസ്വചിത്രത്തിന് അടിസ്ഥാനമാകുന്നതെന്ന് നവനീത് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here