കാറൽ മാക്സിന് ബഹുഭാര്യത്വം ഉണ്ടായിരുന്നു, നദ്‌വി ചരിത്രത്തിന്റെ തെളിവ് ഉദ്ധരിച്ചതാണ്: നാസർ ഫൈസി കൂടത്തായി 24 നോട്

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള സമസ്ത നേതാവ് ബഹാവുദ്ദീന്‍ നദ്‌വിയുടെ പരാമർശത്തിൽ പിന്തുണയുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ബഹാവുദ്ദീൻ നദ്‌വി എല്ലാവരെയും ആക്ഷേപിച്ചിട്ടില്ല. ബഹുഭാര്യത്വത്തെ എതിർക്കുന്നവരെയാണ് അധിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പലരും സ്വന്തം ഭാര്യക്ക് പുറമേ സ്റ്റെപ്പിനി, അഡ്ജസ്റ്റ് മെന്റ് ഭാര്യമാർ ഉള്ളവർ. ഇഎംസിന്റെ മാതാവിന്റെ വിവാഹം ശൈശവത്തിലായിരുന്നു. അതിനെ എതിർക്കേണ്ടതില്ല. ആയിഷ ബീവിയുടേത് ശൈശവ വിവാഹം എന്ന് ആക്ഷേപിക്കുന്നവർ ഇതും മനസ്സിലാക്കണം. നദ്‌വി ചരിത്രത്തിന്റെ തെളിവ് ഉദ്ധരിച്ചതാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
കാറൽ മാക്സിന് ബഹുഭാര്യത്വം ഉണ്ടായിരുന്നു. ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യമാണ്. അത് തുറന്നു കാണിക്കുകയാണ് നദ്‌വി. നാട് നന്നാക്കാൻ ഇറങ്ങിയവർ ജീവിതത്തിൽ പകർത്താത്ത കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കരുത്. നദ്‌വി പറഞ്ഞത് സുന്നി മഹല്ല് ഫെഡറേഷൻ നിലപാട്. ബഹുഭാര്യത്വം ചീത്തയായ സ്വഭാവമല്ല. ചില സമയങ്ങളിൽ അനിവാര്യമാണതെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.
നദ്‌വി ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുന്നത് കാപട്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. മന്ത്രിമാരെയോ മറ്റ് ജനപ്രതിനിധികളെയോ അടിച്ചു ആക്ഷേപിച്ചതല്ലെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
അതേസമയം മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ നടത്തിയ പരാമര്‍ശത്തിൽ ഉറച്ച് ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി രംഗത്തെത്തി. താൻ പറഞ്ഞതിൽ തെറ്റില്ല. ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പറഞ്ഞത് സമൂഹത്തിന് അറിയാം. താൻ തുറന്ന് പറഞ്ഞതിൽ എന്താണ് കുഴപ്പം. വസ്തുയാണ് പറഞ്ഞത്. ആർക്കെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ അവർ അനാശാസ്യം നിർത്തിവയ്ക്കുകയേ പരിഹാരമുള്ളൂവെന്നും ബഹാവുദീൻ നദ്‌വി വ്യക്തമാക്കി.
പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് ബഹാവുദീൻ നദ്‌വിയുടെ പരാമര്‍ശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : nazar faisy koodathai support onbahauddeen nadwi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here