കലോത്സവം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് സിപിഎം സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. വിളംബര ഘോഷയാത്രയില്ലാതെയാണ് ഇത്തവണ മേള ആരംഭിച്ചത്. ഇതിന് പകരമായി 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങള്‍ അരങ്ങേറും. 25 വേദികളിലായി 234 ഇനങ്ങളില്‍ 8954 വിദ്യാര്‍ത്ഥികള്‍ മേളയുടെ ഭാഗമാകും. അഞ്ച് നാളാണ് മത്സരം നടക്കുന്നത്. രജിസ്ട്രേഷന്‍ അടക്കമുള്ള ഒരുക്കങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.
youth festival
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here