Advertisement

കാശ്മീരിൽ മഞ്ഞിടിച്ചിൽ; 11 മരണം

January 7, 2018
Google News 1 minute Read
kashmir snowslide avalanche

കശ്മീരിൽ മഞ്ഞിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് മഞ്ഞിടിച്ചിലുണ്ടായത്.

കുപ്‌വാരയിൽ നിന്ന് കാർനയിലേക്ക് പോകുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടാണ് 11 പേർ മരിച്ചത്. മരിച്ചവരിൽ 10 വയസ്സുകാരനും ഉൾപ്പെടും. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റുളളവർക്കായി തിരച്ചിൽ തുടരുകയാണ്. കനത്തമൂടൽമഞ്ഞ് കാരണം രക്ഷാപ്രവർത്തനം ദുസ്സഹമായിരിക്കുകയാണ്.

 

avalanche

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here