11 സൗദി രാജകുമാരന്മാർ അറസ്റ്റിൽ

സൗദിയിൽ പതിനൊന്ന് രാജകുമാരന്മാർ അറസ്റ്റിൽ. രാജ കൊട്ടാരത്തിൽ പ്രതിഷേധവുമായി ഒത്തു കൂടിയ 11 രാജകുമാരന്മാരെയാണ് രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.
രാജ കുടുംബം എന്ന നിലയിൽ ഇവർക്ക് ലഭിച്ചിരുന്ന വൈദ്യുതി ബിൽ , വെള്ളക്കരം , എന്നീ ആനുകൂല്യങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിക്കാനും ഇവരുടെ ഒരു പിതൃവ്യ പുത്രന്റെ കേസിലെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടുമായിരുന്നു രാജകുമാരന്മാർ കൊട്ടാരത്തിൽ എത്തിയത്.
ഇവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും അത് വക വെക്കാൻ 11 രാജകുമാരന്മാർ തയ്യാറാകാത്തതിനെ തുടർന്നായിരുന്നു അറസ്റ്റ് എന്ന് സൗദി മാധ്യമം റിപ്പോർട്ട് ചെയ്തു.
saudi, saudi prince arrested, gulf news
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here