ആഷസ് അഞ്ചാം ടെസ്റ്റ്:ഇംഗ്ലണ്ട് തകരുന്നു

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പരാജയത്തിലേക്ക് . ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 303 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. അതിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 93 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയും 210 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്. മത്സരം തീരാന്‍ ഇനിയും ഒരു ദിവസം കൂടി അവശേഷിക്കവേ ഇംഗ്ലണ്ട് പരാജയം ഏറെ കുറേ ഉറപ്പിച്ചുകഴിഞ്ഞു. 42 റണ്‍സ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. റൂട്ട് പുറത്താകാതെ നില്‍ക്കുന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 649 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സഹോദരങ്ങളായ ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓസീസിന് വേണ്ടി സെഞ്ചുറി നേടി. 171 റണ്‍സ് നേടിയ ഉസ്മാന്‍ ക്വാജയാണ് ടോപ് സ്‌കോറര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here