ഡൽഹിയിൽ വാഹനാപകടം; 4 മരണം
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വാഹനാപകടം. 4 പേർ മരിച്ചു. സിന്ധു ബോർഡറിലായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നാല് ഭാരദ്വഹന താരങ്ങളാണ് അപകടത്തിൽ മരിച്ചത്. മോസ്‌കോയിൽ കഴിഞ്ഞ വർഷം നടന്ന ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനായ സാക്ഷം യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
അതേസമയം, മൂടൽമഞ്ഞ് കനത്തതിനെ തുടർന്ന് 28 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വൈകിയോടുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here