Advertisement

വീണ്ടും ബല്‍റാം; ഇത്തവണ പരോക്ഷ വിമര്‍ശനം മുഖ്യമന്ത്രിയ്ക്ക്‌

January 7, 2018
Google News 0 minutes Read
V.T Balram

എ.കെ.ജിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട വിഷയത്തില്‍ വിവാദങ്ങള്‍ കൊടുംപിരി കൊണ്ടിരിക്കെ വീണ്ടും മറ്റൊരു പോസ്റ്റുമായി വി.ടി ബല്‍റാം. എ.കെ.ജിയെ കുറിച്ചുള്ള ബല്‍റാമിന്റെ പോസ്റ്റ് വകതിരിവില്ലായ്മയും വിവരക്കേടുമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പ്രതികരിച്ചിരുന്നു. അതേ നാണയത്തില്‍ വീണ്ടും വി.ടി ബല്‍റാം മറ്റൊരു പോസ്റ്റ് ഇട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വിമര്‍ശിച്ച എം.എം മണിയുടെ വാക്കുകള്‍ വകതിരിവില്ലായ്മയും വിവരക്കേടുമാമെന്ന് ബല്‍റാം തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റിലെ അതേ വാക്കുകള്‍ കടമെടുത്താണ് ബല്‍റാം സിപിഎമ്മിനെ വിമര്‍ശിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here