വിജിലൻസിന് ഡയറക്ടറെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

വിജിലൻസിന് ഡയറക്ടറെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി. പരാതിക്കാരനെ ശല്യക്കാരനായി പ്രഖ്യാപിക്കാൻ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും സർക്കാർ കോടതിയെ അറിയിക്കണം. എൻ ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ പരാതിയിൽ വിജിലൻസ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു . മുൻ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അധികാര ദുർവിനിയോഗം നടത്തി ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു പായിച്ചിറ നവാസിന്റെ പരാതി. രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരെ പ്രതികളാക്കിയാണ് വിജിലൻസ് കേസെടുത്തത്. ജേക്കബ് തോമസിനെ മാറ്റിയ ശേഷം വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിൽ
കോടതി നേരത്തെ അതൃപ്തി ചൂണ്ടിക്കാട്ടിയിരുന്നു . സുപ്രധാന തസ്ഥികയിൽ സ്ഥിരം ഡയറക്ടർ ഇല്ലാത്തത് കേസന്വേഷണത്തെ ബാധിക്കുമെന്നും ജസ്റ്റീസ് ഉബൈദ് നിരീക്ഷിച്ചിരുന്നു . എന്നാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട്
അറിയിച്ചിരുന്നില്ല. പരാതിക്കാരനെ ശല്യക്കാരനായി പ്രഖ്യാപിക്കാൻ സംസ്ഥാനത്ത് നിയമമുണ്ടെങ്കിൽ അക്കാര്യത്തിലും നിലപാടറിയിക്കണമെന്ന് കോടതി നിർദേശിച്ചി
രുന്നു. പായിച്ചിറ നവാസ് സ്ഥിരം പരാതിക്കാരനാണെന്നും ഉദ്യോഗസ്ഥർക്കും രാഷ്ടീയക്കാർക്കും എതിരെ നൂറോളം പരാതികൾ നൽകിയിട്ടുണ്ടെന്നും
കോടതി കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here