ആകാശച്ചുഴിയില്‍പ്പെട്ട ഇന്‍ഡിഗോ വിമാനം വ്യോമ പാത ഉപയോഗിക്കാന്‍ അനുവാദം തേടി; നിരസിച്ച് പാകിസ്താന്‍

അപകടം ഒഴിവാക്കാന്‍ വ്യോമാ അതിര്‍ത്തി കടക്കാനുള്ള ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്താന്‍. 277 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ഒടുവില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. (Pakistan rejected pilot’s request to use its airspace to avoid turbulence)
ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് ആകാശ ചുഴിയില്‍ പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കാറ്റും മഴയും ആണ് കാരണം. ആലിപ്പഴം വീഴ്ചയില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ആകാശ ചുഴിയിയില്‍പ്പെട്ട വിമാനം ആടിയുലഞ്ഞു. യാത്രക്കാര്‍ പാരിഭ്രാന്തരായി. സാഗരിഗാ ഘോഷ്, മമതാ താക്കൂര്‍, മനാഫ് ബുനിയ ഉള്‍പ്പെടെ 5 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും വിമാനത്തില്‍ ഉണ്ടായിരുന്നു.
Read Also: കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍
പ്രതിസന്ധിഘട്ടത്തില്‍ അപകടം ഒഴിവാക്കാനായി ആണ് ഇന്‍ഡിഗോ പൈലറ്റ് വ്യോമ പാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പൈലറ്റിന്റെ ആവശ്യം ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തള്ളി. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പാതയിലൂടെ തന്നെ വിമാനം മുന്നോട്ടുപോയി. ആറരെ യോടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിച്ചു. ഇന്ത്യ പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് ആണ് വ്യോമ പാതകളില്‍ ഇരു രാജ്യങ്ങളും വിലക്കെര്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights : Pakistan rejected pilot’s request to use its airspace to avoid turbulence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here