രാഹുല്‍ വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍; എംഎല്‍എയെ വീണ്ടും പാലക്കാട് എത്തിക്കാന്‍ നീക്കം; ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം നടന്നെന്ന് സൂചന

ലൈംഗികാരോപണ വിവാദത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും പാലക്കാട് എത്തിക്കാന്‍ എ ഗ്രൂപ്പിന്റെ ശ്രമം. ഷാഫി പറമ്പില്‍ എംപിയുടെ മുന്‍കൈയിലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പിന്റെ യോഗം ചേര്‍ന്നു. ( a group meeting regarding rahul mamkoottathil issue)
കെപിസിസിയുടെ പ്രധാന നേതാവിന്റെ പാലക്കാട് നഗരത്തിലുള്ള വീട്ടില്‍ വച്ച് എ ഗ്രൂപ്പ് യോഗം നടന്നെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാടേക്ക് രാഹുല്‍ വന്നാല്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ചിലപ്പോള്‍ കവചമൊരുക്കാന്‍ കഴിയാതെ വരുമെന്നുമായിരുന്നു ഡിസിസിയുടെ വിലയിരുത്തല്‍. എന്നാല്‍ ഏറെക്കാലം രാഹുല്‍ പാലക്കാട് നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്കാകെ തിരിച്ചടിയാകുമെന്നാണ് എ ഗ്രൂപ്പിന്റെ വാദം. വിവിധ പ്രാദേശിക കൂട്ടായ്മകളുടേയും ക്ലബുകളുടേയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ച് സ്വാധീനം ഉറപ്പിക്കുക എന്നതാണ് എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
രാഹുല്‍ പാലക്കാടേക്ക് തിരിച്ചെത്തുന്നത് വൈകരുതെന്നും അത് ഓണക്കാലത്ത് തന്നെ വേണമെന്നുമാണ് രാഹുലിന്റെ മെന്ററായി അറിയപ്പെടുന്ന ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. രാഹുല്‍ ഉടന്‍ പാലക്കാട്ടെ ഓഫിസിലേക്ക് മടങ്ങിയെത്തുമെന്ന് രാഹുലിന്റെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മുന്നൊരുക്കമായാണ് എ ഗ്രൂപ്പ് കൂടിയാലോചന നടത്തിയിരിക്കുന്നത്.
Story Highlights : a group meeting regarding rahul mamkoottathil issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here