Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും സജീവമാക്കാന്‍ രഹസ്യയോഗം; നിഷേധിച്ച് ഷാഫി, താൻ കല്യാണത്തിന് വന്നതെന്നും വിശദീകരണം

19 hours ago
Google News 1 minute Read

ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ വീണ്ടും സജീവമാക്കാന്‍ രഹസ്യയോഗം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ആണ് പാലക്കാട് രഹസ്യയോഗം ചേര്‍ന്നത്. എന്നാൽ രഹസ്യയോഗം നടന്നിട്ടില്ലെന്നാണ് ഷാഫി പറമ്പിൽ മറുപടി നൽകിയത്. ഗ്രൂപ്പ് യോഗം നടന്നിട്ടില്ല. താൻ പാലക്കാട് വന്നത് കല്യാണത്തിനെന്നുമാണ് ഷാഫി പറമ്പിൽ നൽകിയ വിശദീകരണം.

രാഹുലിന്റെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്.ലെംഗികാരോപണം ഉയര്‍ന്നതിനുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലമായ പാലക്കാട് നിന്നും വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടി പരിപാടികളിലും സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കാനാകാതെ സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ് അദ്ദേഹം.

രാഹുലിനെ വീണ്ടും മണ്ഡലത്തില്‍ എങ്ങനെ സജീവമാക്കാം എന്നതാണ് രഹസ്യയോഗത്തില്‍ ചര്‍ച്ചയായതെന്നാണ് അറിയുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി സുരക്ഷ ഒരുക്കേണ്ട കാര്യമില്ലെന്നാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

Story Highlights : palakkad group meeting shafi parambil rahul mamkoottathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here