രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും . ഡിവൈഎസ്‍പി ഷാജിക്കാണ് അന്വേഷണ ചുമതല. സൈബർ വിംഗ് സിഐ ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.യുവനടി ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാൻ മുൻകയ്യെടുത്ത് ഷാഫി പറമ്പിലും എ ഗ്രൂപ്പും.രാഹുൽ വിട്ടുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് പാലക്കാട് ചേർന്ന എ ഗ്രൂപ്പ് വിലയിരുത്തി. എന്നാൽ റിപ്പോർട്ടുകൾ ഷാഫി പറമ്പിൽ എം പി നിഷേധിച്ചു. യോഗം ചേർന്നിട്ടില്ലെന്നും സി ചന്ദ്രന്റെ വീട്ടിൽ പോയിട്ടില്ലെന്നും ഷാഫി പറഞ്ഞു. സി ചന്ദ്രൻ വീട്ടിലും ഓഫീസിലും ഉണ്ടായിരുന്നില്ലെന്ന് ഷാഫി വ്യക്തമാക്കി.
പാലക്കാട് എത്തണോ വേണ്ടയോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടേയെന്ന് ഷാഫി പറഞ്ഞു. കോൺഗ്രസ് പാർട്ടി വിഷയത്തിൽ തീകുമാനമെടുത്തു കഴിഞ്ഞു. രാഹുലിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നായിരുന്നു ഷാഫിയുടെ മറുപടി. വടകരയിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു. വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടെ എന്ന് പൊലീസ് കരുതിയെന്നും പൊലീസിന് വേണമെങ്കിൽ വഴി തിരിച്ച് വിടാമായിരിന്നുവെന്നും ഷാഫി പറഞ്ഞു.
Story Highlights : Crime Branch special team to investigate allegation against Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here