സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പോണ്ടിച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡിസംബര്‍ 12നാണ് സുരേഷ് ഗോപി ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കി എന്നതാണ് സുരേഷ് ഗോപിക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റം. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് സുരേഷ് ഗോപി തന്റെ ഓഡി കാര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യാപേക്ഷയോടൊപ്പം സുരേഷ് ഗോപി ഹാജരാക്കിയ വാടക ചീട്ടില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. കേസ് പരിഗണിച്ച കോടതി സുരേഷ് ഗോപി എംപിയെ അറസ്റ്റ് ചെയ്യുന്നത് പത്ത് ദിവസത്തേക്ക് തടഞ്ഞിരുന്നു.
suresh gopi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here