ജെറ്റ് എയർവെയ്‌സ് ജീവനക്കാരി 3.21 കോടി യുഎസ് ഡോളറുമായി അറസ്റ്റിൽ

3.21 കോടി യുഎസ് ഡോളർ കടത്താൻ ശ്രമിച്ച ജെറ്റ് എയർവെയ്‌സ് ജീവനക്കാരി അറസ്റ്റിലായി. ഹോങ്കോങ്ങിൽ നിന്നാണ് യുവതി ഡോളർ കടത്താൻ ശ്രമിച്ചത്. ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കും.
ഹോങ്ക്‌കോംഗിലേക്ക് സർവീസ് നടത്തുന്ന ജെറ്റ് എയർവേസ് വിമാനത്തിലെ ക്രൂ അംഗമാണ് അറസ്റ്റിലായ യുവതി. തിങ്കളാഴ്ച രാത്രി ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നാണ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. ഡി.ആർ.ഐ സംഘം നടത്തിയ പരിശോധനയിൽ എയർവെയ്‌സ് ജീവനക്കാരിയിൽ നിന്നും വൻ മൂല്യമുള്ള വിദേശ കറൻസി പിടികൂടിയെന്നും അവർ കസ്റ്റഡിയിലാണെന്നും ജെറ്റ് എയർവെയ്‌സ് കമ്പനി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ എയർലൈൻസ് ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതർ അറിയിച്ചു.
jet airways
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here