അത് സമ്പാദ്യം മാത്രം. അഭിഷേകും ഐശ്വര്യയും പുതിയ വീട്ടിലേക്ക് മാറില്ല
ഐശ്വര്യയുടെ അഭിഷേകിന്റെയും പുതിയ വീട്ടിലേക്കുള്ള മാറ്റം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വീടിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. എന്നാല്‍ ഈ വീട് സമ്പാദ്യമെന്ന നിലയിലാണ് ഇവര്‍ വാങ്ങിയതെന്നാണ് ബച്ചന്‍ കുടുംബത്തോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കൂട്ടുകുടുംബത്തിന്റെ മഹത്വം അറിയുന്നവരാണ് ഇരുവരും അത്കൊണ്ട് ഇരുവരും തനിച്ച് പുതിയ വീട്ടിലേക്ക് താമസം മാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
വീട്ടുകാരില്‍ നിന്ന് മാറി താമസിക്കണമെന്ന ആവശ്യം പ്രകടിപ്പിച്ചതിനാലാണ് അഭിഷേക് ബച്ചന്‍ തന്റെ ആദ്യ പ്രണയിനി കരീഷ്മയുമായി അകന്നതെന്നാണ് സൂചന. 2002 ല്‍ പുറത്തിറങ്ങിയ ഹാ മെനെ ഭി പ്യാര്‍ കിയാ ഹെ എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതേ വര്‍ഷം അമിതാബ് ബച്ചന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ഇരുവരും വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് 2003ല്‍ ഇരുവരും പിരിഞ്ഞു. കുടുംബത്തില്‍ നിന്ന് മാറി താമസിക്കണമെന്ന് കരീഷ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രണയ ബന്ധം തകര്‍ന്നതെന്നാണ് പ്രചരിക്കുന്ന കഥ. ജല്‍സയിലെ വീട്ടില്‍ താരകുടുംബം ഇനിയും ഒരുമിച്ച് തന്നെയുണ്ടാകുമെന്നാണ് ബോളിവുഡ് അടക്കം പറയുന്നത്.
മുംബൈയിലെ 21 കോടി രൂപ വിലമതിക്കുന്ന അപാർട്‌മെന്റിലേക്കാണ് മകൾ ആരാധ്യയോടൊപ്പം ഇരുവരും താമസം മാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. മുംബൈയിലെ ബാന്ദ്ര-കുന്ദ്ര കോംപ്ലെക്‌സിലാണ് താരദമ്പതികളുടെ പുതിയ അപാർട്‌മെന്റ്. 2015 ലാണ് ഇരുവരും ഈ വീട് വാങ്ങിയത്. അപാര്‍ട്മെന്റിന്റെ ഇന്റീരിയര്‍ വര്‍ക്ക് ഇപ്പോഴാണ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇരുവരും വീട് മാറുകയാണെന്ന വാര്‍ത്തകളും പ്രചരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here