സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്; ഇത്തവണ ‘പാഠം-4 ഫണ്ട് കണക്ക്’

ഫേസ്ബുക്ക് പോസ്റ്റില്‍ വീണ്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായ സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ ഇതേ വിഷയത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്. ഈ അടുത്ത നാളുകളിലായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഇത്തവണയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പാഠം-4 എന്ന തലക്കെട്ടോടെ ഓഖി ദുരന്തനിവാരണ ഫണ്ടിനെ കുറിച്ച് കണക്ക് സഹിതം രേഖപ്പെടുത്തി ഏറ്റവും താഴെയായി ഹെലികോപ്റ്റര്‍ കമ്പിനി കാത്തിരിക്കുന്നതെന്നും പറഞ്ഞാണ് ജേക്കബ് തോമസ് കണക്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here