ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡല്‍ഹിയെ നേരിടും; മുന്നോട്ട് പോകാന്‍ ജയം അനിവാര്യം

കപ്പ് അടിച്ചില്ലെങ്കിലും കലിപ്പ് അടക്കിയില്ലെങ്കിലും ഈ ഒരു കളിയെങ്കിലും ജയിക്കണം ബ്ലാസ്‌റ്റേഴ്‌സിന്…അവര്‍ക്ക് വേണ്ടി മാത്രമല്ല,ചങ്ക് പറിച്ച് നല്‍കുന്ന മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വേണ്ടിയും. ഇന്ന് രാത്രി എട്ട് മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടുക. പോയിന്റ് പട്ടികയില്‍ ഡല്‍ഹി അവസാന സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്. പ്ലേ-ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. പുതിയ പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ കളി മികവിലും മാറ്റം വന്നിട്ടുണ്ടെന്നത് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. കഴിഞ്ഞ രണ്ട് കളികള്‍ കളിക്കാതിരുന്ന സി.കെ വിനീത് ഇന്ന് കളത്തിലിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here