പത്മാവത് ഗോവയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പോലീസ്

വിവാദമായ ബോളിവുഡ് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഗോവ സര്‍ക്കാറിനോട് പോലീസ്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ആക്രമണം ഉണ്ടായാല്‍ വിനോദസഞ്ചാര മേഖലയെ അത് ബാധിക്കുമെന്നാണ് പോലീസ് പറയുന്നത്. തീയറ്ററുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത് ദുഷ്കരമാണെന്നും പോലീസ് പറയുന്നു. വിഷയത്തിൽ ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിട്ടുണ്ട്. 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here