രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍

അണ്ടര്‍ 19 ലോകകപ്പിനായ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിലാണ്. അവിടെ വെച്ചാണ് ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനാഘോഷം നടന്നത്. അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ കുട്ടികള്‍ക്കൊപ്പമാണ് രാഹുല്‍ ജന്മദിനം ആഘോഷിച്ചത്. അവര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചു. ദ്രാവിഡിന്റെ 45-ാം ജന്മദിനമായിരുന്നു ഇന്ന്.
സച്ചിന്‍ ക്രിക്കറ്റിലെ ദൈവമായും ഗാംഗുലി ഓഫ് സൈഡിലെ ദൈവമായും വാഴ്ത്തപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പലപ്പോഴും നിശബ്ദനായിരുന്നു രാഹുല്‍. അയാള്‍ക്ക് ദൈവത്തിന്റെ പരിവേഷം നല്‍കേണ്ട ആവശ്യം ഇല്ലായിരുന്നു. കാരണം,അയാള്‍ എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതിലെന്ന് വിളിക്കപ്പെട്ടത്…ഇന്ത്യയുടെ വന്മതിലിന് ജന്മദിനാശംസകള്‍…
വീഡിയോ കാണാം…
#HappyBirthdayDravid https://t.co/Ve0yC43mNu
— Amrit Mann (@iAmritMann) January 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here