മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര; ചെലവ് സിപിഎം വഹിക്കില്ല

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി വഹിക്കേണ്ട ആവശ്യം ഇല്ലെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തുക മാറ്റിയാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയതെന്ന വിവാദം കനത്തതോടെ മുഖ്യമന്ത്രിയുടെ യാത്ര ചെലവ് പാര്‍ട്ടി വഹിക്കുമെന്നും അതേ കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന സെക്രട്ടറിയേറ്റില്‍ ചെലവ് പാര്‍ട്ടി വഹിക്കേണ്ട ആവശ്യം ഇല്ലെന്ന തീരുമാനത്തിലെത്തി. മുഖ്യമന്ത്രിയുടെ ചെലവ് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് വഹിക്കേണ്ടതെന്നും അതില്‍ വേറെ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യം ഇല്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നടപടിയില്‍ തെറ്റ് സംഭവിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. പൊതുഭരണ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവിലേക്കുള്ള വക മാറ്റുകയാണ് ചെയ്യുക എന്നും സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടായി. മുന്‍പും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചാണ് യാത്രകള്‍ നടത്താറുള്ളത്. അതില്‍ അപാകതകള്‍ ഇല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here