സുപ്രീം കോടതി ജഡ്ജി പദവി; ചരിത്രം രചിച്ച് ഇന്ദു മല്‍ഹോത്ര

ഇന്ദു മല്‍ഹോത്രയ്ക്ക് സുപ്രീം കോടതി ജഡ്ജി പദവി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അഭിഭാഷിക നേരിട്ട് സുപ്രീം കോടതി ജഡ്ജി
പദവിയിലേക്ക് എത്തുന്നത്. ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ ജസ്റ്റിസ് കെ.എം ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയമാണ് സുപ്രീം കോടതിയുടെ ആറ് ജഡ്ജിമാരുടെ ഒഴിവിലേക്ക് ഇന്ദു മല്‍ഹോത്രയെയും കെ.എം ജോസഫിനെയും ശിപാര്‍ശ ചെയ്തത്. രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശിപാര്‍ശ ചെയ്യപ്പെടുന്നത്. 2007ല്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചിരുന്നു. സുപ്രീം കോടതിയിലെ നിലവിലുള്ള 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് സ്ത്രീസാന്നിദ്ധ്യം. ഇന്ദു മല്‍ഹോത്ര എത്തുന്നതോടെ സ്ത്രീസാന്നിദ്ധ്യം രണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here