Advertisement

മുന്നണിമാറ്റം ജെഡിയു അറിയിച്ചിട്ടില്ലെന്ന് ഹസ്സന്‍

January 11, 2018
Google News 0 minutes Read
mm hassan

യുഡിഎഫ് മുന്നണി വിട്ട് ഇടത് മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് ജെഡിയു ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സന്‍. മുന്നണി മര്യാദ അനുസരിച്ച് അതേ കുറിച്ച് ഔദ്യോഗികമായി മുന്നണിയെ അറിയിക്കേണ്ട കടമ ജെഡിയുവിനുണ്ട്. അത് അവര്‍ അറിയിക്കുമായിരിക്കും. അതിന് ശേഷം മാത്രമേ ഈ വിഷയത്തെ കുറിച്ച് സംസാരിക്കൂ എന്നും ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്ക് നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നതിനാലാണ് മുന്നണി മാറ്റമെന്ന് വീരേന്ദ്രകുമാര്‍ നേരത്തേ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here