ഓഖി; ഇനിയും കണ്ടെത്താനുള്ളത് 113 പേരെ

ഓഖി ദുരന്തം ആഞ്ഞടിച്ചിട്ട് ഒന്നര മാസത്തോളം കഴിഞ്ഞിട്ടും ഇനിയും കണ്ടെത്താനുള്ളത് 113 പേരെയെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. 1168 പേരെ രക്ഷപ്പെടുത്തിയെന്നും പുതിയ കണക്കില്‍ പറയുന്നു. അതേ സമയം ദുരന്തത്തില്‍ മരിച്ച ഒരാളെക്കൂടി ഇന്ന് തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി സെബാസ്റ്റിയന്‍ അടിമ (40) എന്നയാളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാല് മൃതദേഹങ്ങള്‍ കൂടി ജില്ലയില്‍ നിന്ന് ഇനിയും തിരിച്ചറിയാനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here