പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ട് പോകുന്നതിന് വിലക്ക്

മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പവര്‍ ബാങ്കുകള്‍ കൊണ്ട് പോകുന്നതിന് വിമാന യാത്രക്കാര്‍ക്ക് വിലക്ക്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്കുകള്‍ ഇനി കൊണ്ട് പോകാനാവില്ല. ഹാന്റ് ബാഗേജുകളില്‍ കൊണ്ട് പോകാം. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകാനാവില്ല.
നിര്‍ദേശം മറികടന്ന് ചെക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് പിടിച്ചെടുക്കും. മാറ്റം വരുത്തിയ പവര്‍ ബാങ്കുകള്‍ വ്യാപകമായി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇത് രൂപമാറ്റം വരുത്തി അതില്‍ സെല്ലുകള്‍ക്ക് പകരം സ്ഫോടക വസ്തുക്കള്‍പ്പോലുള്ളവ നിറച്ച രീതിയില്‍ പല വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് ബിസിഎഎസ് വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here