Advertisement

സജി ബഷീറിനെ അധികാരത്തില്‍ നിന്ന് നീക്കി

January 11, 2018
0 minutes Read
sidco former MD Siji basheer expelled

സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവിട്ടത്. പല അഴിമതി കേസുകളിലും വിജിലന്‍സ് അന്വേഷണം നേരിടുകയും അഴിമതി കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത സജി ബഷീറിനെ കഴിഞ്ഞ ദിവസമാണ് കെല്‍പാം എംഡിയായി വ്യവസായ വകുപ്പ് നിയമിച്ചത്. നിരവധി അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട സജി ബഷീറിനെ വീണ്ടും അധികാരത്തിലെടുത്തതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോടതിയലക്ഷ്യം ഭയന്നാണ് കെല്‍പാം എംഡി സ്ഥാനം നല്‍കിയതെന്നായിരുന്നു വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിയമനത്തെ കുറിച്ച് വിശദീകരണം നല്‍കിയത്. എന്നാല്‍ നിയമനത്തെ കുറിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സജി ബഷീറിനെതിരായ അഴിമതികളുടെ ഫയലുകള്‍ മന്ത്രി പരിശോധിച്ചു. അതേ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി. സജി ബഷീര്‍ അഞ്ച് വിജിലന്‍സ് കേസുകളില്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിസിക്കും. 29 കേസുകളില്‍ സജി ബഷീറിനെതിരെ ത്വരിതാന്വേഷണം നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യാനും സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top