സജി ബഷീറിന് നിയമനം നല്‍കില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി

കെല്‍പാം മുന്‍ എംഡിയായ സജി ബഷീറിനെ ഒരു കാരണവശാലും അധികാരത്തിലേക്ക് തിരിച്ചെടുക്കില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിനു വേണ്ടിയാണ് സജി ബഷീറിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. അതിനാല്‍ തന്നെ നിയമനം നല്‍കാന്‍ സാധ്യമല്ലെന്നും കോടതി ഉത്തരവ് ഉണ്ടെങ്കിലും സര്‍ക്കാര്‍ നടപടി തുടരുക തന്നെ ചെയ്യുമെന്നും മന്ത്രി തന്റെ പത്രക്കുറിപ്പില്‍ വിശദമാക്കി. നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന കെല്‍പാം മുന്‍ എംഡി സജി ബഷീറിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഇന്ന് കോടതി തള്ളി കളഞ്ഞിരുന്നു. അതേ തുടര്‍ന്ന് സജി ബഷീറിന് നിയമനം നല്‍ണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ വിജിലന്‍ കേസുകളില്‍ അന്വേഷണം നേരിടുന്നതിനാല്‍ നിയമനം നല്‍കാന്‍ സാധ്യമല്ലെന്നാണ് വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here