Advertisement

സജി ബഷീറിന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വ്യവസായവകുപ്പ് മന്ത്രി

January 31, 2018
0 minutes Read
A.C Moideen

കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. അഴിമതിക്കാരെ അധികാരത്തില്‍ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന സജി ബഷീറിന് സര്‍ക്കാര്‍ നിയമനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് കോടതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് തള്ളി കളയുകയായിരുന്നു. സര്‍ക്കാര്‍ ഹര്‍ജി തള്ളി കളഞ്ഞ് സജി ബഷീറിന് നിയമനം നല്‍കണമെന്ന കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top