സുപ്രീം കോടതിയില്‍ അസാധാരണസംഭവം; രണ്ട് കോടതികള്‍ നിര്‍ത്തിവച്ചു

സുപ്രീം കോടതിയില്‍ അസാധാരണസംഭവങ്ങള്‍ അരങ്ങേറുന്നു. നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങിപോയതോടെയാണ് കോടതിയില്‍ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ജഡ്ജിമാര്‍ ഇറങ്ങിപോയതോടെ രണ്ട് കോടതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കോടതിയില്‍ നിന്ന് ഇറങ്ങിയ ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം വിളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ 12 മണിക്കാണ് വാര്‍ത്തസമ്മേള്ളനം. കൊളീജിയത്തിനെതിരായാണ് ജഡ്ജിമാരുടെ പ്രതിഷേധമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുപ്രീം കോടതിയിലെ ഒഴിവുള്ള ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം ഇന്നലെ രണ്ട് ശിപാര്‍ശകള്‍ നടത്തിയിരുന്നു. കൊളീജിയം എടുത്ത പല തീരുമാനങ്ങള്‍ക്കും എതിരായാണ് ജഡ്ജിമാരുടെ ഈ പ്രതിഷേധം നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും കൊളീജിയത്തിന്റെ പല നടപടികള്‍ക്കും എതിരെ പലതവണ രംഗത്ത് വന്ന വ്യക്തിയാണ് ജസ്റ്റിസ് ചെലമേശ്വര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here