Advertisement

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

January 13, 2018
Google News 0 minutes Read
Bar Council of India

സുപ്രീം കോടതിയില്‍ ഉണ്ടായ അസാധാരണ സംഭവങ്ങളില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇടപെടും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൗണ്‍സില്‍ ഇടപെടാന്‍ തീരുമാനിച്ചു. സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും ചേര്‍ത്ത് നാളെ കൗണ്‍സില്‍ യോഗം ചേരും. അതില്‍ പ്രശ്‌നപരിഹാരത്തിനായുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യും. പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കണമെന്ന് തന്നെയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍ എ.ഒ.ആര്‍ (അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ്‌സ്) വാര്‍ത്തസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്ക് എതിരാണ്. ജഡ്ജിമാരുടെ പ്രവര്‍ത്തി സുപ്രീം കോടതിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് എ.ഒ.ആര്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here