Advertisement

ജി.എസ്.ടിയെ പഴിക്കേണ്ട; ഗീതാ ഗോപിനാഥ്

January 13, 2018
0 minutes Read
Geetha Gopinath

സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ജി.എസ്.ടിയെ മാത്രം പഴിക്കേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ചെലവുകള്‍ കൂടിയത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴിതെളിച്ചു. അധിക ചെലവുകളാണ് ധനകമ്മിയിലേക്ക് വഴിതെളിച്ചതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ജി.എസ്.ടിയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിതെളിച്ചതെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അഭിപ്രായങ്ങള്‍ക്ക് എതിരായാണ് ഗീതാ ഗോപിനാഥിന്റെ ഈ അഭിപ്രായപ്രകടനം. എന്നാല്‍ തനിക്ക് ധനമന്ത്രിയുമായി നല്ല ബന്ധമാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top