Advertisement

സെയ്ഫ് അലി ഖാൻ ചിത്രത്തിലെ നടി നാരി സിംഗ് അന്ന് നരേന്ദ്ര സിംഗ്

January 13, 2018
1 minute Read
journey from narendra singh to nary singh

ചെറുപ്പത്തിൽ പാവട അണിഞ്ഞും പൊട്ടുതൊട്ടുമെല്ലാം എന്റെ സഹോദരിമാരോടൊപ്പം ഞാൻ കളിക്കുമായിരുന്നു, തന്റെ കുട്ടികാലത്തെ കുറിച്ച് പറയുകയാണ് നാരി. ആണായി പിറന്നുവെങ്കിലും ചെറുപ്പം മുതൽ തന്നെ മനസ്സുകൊണ്ട് സ്ത്രീ ആയിരുന്നു നൈറ. അതുകൊണ്ട് തന്നെ പണ്ടുമുതൽ തന്നെ ഒരുങ്ങാനും ആഭരണങ്ങൾ അണിയാനുമെല്ലാം നാരിയ്ക്ക് വലിയ താൽപര്യമായിരുന്നു.

നരേന്ദ്ര സിംഗ് എന്നായിരുന്നു നാരിയുടെ പേര്. നൃത്ത പരിപാടികളിലെല്ലാം നാരി അന്നേ പങ്കെടുക്കുമായിരുന്നു. അന്നുമുതലേ സ്ത്രീകളുടേത് പോലെ നൃത്തം ചെയ്യാനായിരുന്നു നാരിയ്ക്ക് താൽപര്യം. ചിലപ്പോൾ സ്ത്രീ വേഷത്തിലെത്തി തന്റെ ചടുലമായ ചുവടുകൾകൊണ്ട് കാണികളെ അമ്പരപ്പിച്ചിരുന്നു നാരി. താൻ നരേന്ദ്ര സിംഗായി വേദിയിൽ എത്തുന്നതിലും കൈയ്യടി താൻ സ്ത്രീ വേഷ്തതിൽ നൃത്തം ചെയ്യുമ്പോൾ ലഭിക്കുന്നുണ്ടെന്ന കാര്യം നാരി അപ്പോഴാണ് തിരിച്ചറിഞ്ഞത്.

അന്നൊക്കെ അന്താരാഷ്ട്ര ടിവി പരിപാടികളിലെല്ലാം നാരി സ്ത്രീ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ ടിവി പരിപാടികളിൽ പുരുഷനായ താൻ സ്ത്രീയായി വരുന്നതിൽ നാരിയ്ക്ക് ആകുലതകൾ ഉണ്ടായിരുന്നു. സോണിയിലെ എന്റർടെയിൻമെന്റ് കേലിയെ കുച്ച് ബി കരേഗ എന്ന പരിപാടിയിൽ പങ്കെടുക്കാൻ അധികൃതർ നാരിയെ ക്ഷണിച്ചിരുന്നു. സ്ത്രീയായി എത്തുവാനായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ നാരി അത് നിസരിച്ചു.

അപ്പോഴാണ് സംവിധായക ഫറ ഖാൻ നാരിയെ സമീപിക്കുന്നത്. അത്ര വലിയ സംവിധായക വരെ തന്റെ കഴിവിനെ പ്രകീർത്തിച്ച് സംസാരിച്ചപ്പോൾ നാരിയ്ക്ക് അവസരം സ്വീകരിക്കാതിരിക്കാൻ സാധിച്ചില്ല. വളരെ പെട്ടെന്നാണ് പരിപാടി വൻ ഹിറ്റായി മാറിയത്. ഒപ്പം നാരിയും !

അന്നാണ് നാരി തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ തീരുമാനമെടുത്തത്- എന്തുകൊണ്ട് സ്ത്രീജീവിതത്തിലേക്ക് തിരിഞ്ഞുകൂട ?

പരിപാടി ഹിറ്റായതോടെ നാരിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ നാരിയെ തേടിയെത്തി.

ഡോണോ വൈ 2, ലൈഫ് ഇസ് എ മൊമെന്റ്, റൺബീർ കപൂറിന്റെ തമാശ, ശ്രീദേവിയുടെ മോം, സൈഫ് അലി ഖാന്റെ കലാകാണ്ടി എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി നാരി.

കലാകാണ്ടിയാണ് നാരിയുടെ ഏറ്റവു ഒടുവിലിറങ്ങിയ ചിത്രം. ചിത്രത്തിൽ നാരിയ്ക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. തന്നെപോലെയുള്ളവർക്ക് ബോളിവുഡിൽ ഇനിയും അവസരങ്ങൾ ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് നാരി.

journey from narendra singh to nary singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top