സമവായത്തിനായ് ബാര്‍ കൗണ്‍സിന്റെ ഏഴംഗ സമിതി

സുപ്രീം കോടതിയിലെ പ്രതിസന്ധികള്‍ക്ക് അയവുവരുത്താന്‍ കോടതിയിലെ നടപടികള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് കെീണ്ടുവരാനുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശ്രമം തുടരുന്നു. ബാര്‍ കൗണ്‍സില്‍ നിയമിച്ച ഏഴംഗ സമിതി ജസ്റ്റിസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും സമിതി ചര്‍ച്ച നടത്തും. ചെലമേശ്വറിനെ കൂടാതെ സുപ്രീം കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ മറ്റ് മൂന്ന് ജഡ്ജിമാരുമായും ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷം വിഷയത്തെ കുറിച്ച് സംസാരിക്കാമെന്നാണ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ രൂപപ്പെട്ട ഗുരുതരമായ പ്രതിസന്ധിയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.
Bar Council of India delegation leaves after meeting Justice Chelameswar, member says ‘will react after meeting Chief Justice of India & other three judges in the evening’ pic.twitter.com/G2bGdXyn74
— ANI (@ANI) January 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here