രാമചന്ദ്രന്‍ നായരുടെ വിയോഗം തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍ നായര്‍. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. കേരള രാഷ്ട്രീയത്തില്‍ സൗമ്യമുഖമായിരുന്നു രാമചന്ദ്രന്‍ നായരുടേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ധനമന്ത്രി തോമസ് ഐസക്ക്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍ തുടങ്ങിയ പ്രമുഖരെല്ലാം രാമചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം . കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമാണ് . പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here