നെതന്യാഹു ഇന്ത്യയിലെത്തി; സ്വീകരണമേകി പ്രധാനമന്ത്രി

ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. സ്വീകരണമേകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നേരിട്ടെത്തി. പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരണമേകുന്നത് പ്രോട്ടോകോള്‍ ലംഘനമാണ്. ഇന്ന് നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടികാഴ്ച്ച നടത്തും. തിങ്കളാഴ്ച്ച രാഷ്ട്രപതിഭവനിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം രാജ്ഘട്ടിലെത്തി ഗാന്ധിസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും കൂടികാഴ്ച്ച നടത്തും. 102 കമ്പനികളില്‍ നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
#WATCH Israel PM Benjamin Netanyahu received by PM Narendra Modi in Delhi. #NetanyahuInIndia pic.twitter.com/CTv4rlEWSg
— ANI (@ANI) January 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here