ഈ ഏഴ് സ്ഥലത്തേക്ക് പറക്കാൻ വെറും 99 രൂപ; അമ്പരിപ്പിക്കുന്ന ഓഫറുമായി എയർ ഏഷ്യ

99 രൂപയെന്ന അടിസ്ഥാന നിരക്കിൽ വിമാനയാത്ര ചെയ്യാൻ അവസരമൊരുക്കുകയാണ് എയർ ഏഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് നിരക്കിളവ് വാഗ്ദാനം. 7 നഗരങ്ങളിൽ ഓഫർ ലഭ്യമാകും.
ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ന്യൂഡെൽഹി, റാഞ്ചി എന്നീ നഗരങ്ങളിലാണ് നിരക്കിളവിലുള്ള യാത്ര അനുവദിച്ചിരിക്കുന്നത്. ഓഫർ പ്രകാരം ഈ മാസാവസാനം റാഞ്ചിയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള യാത്രയിൽ 499 രൂപയേ ചെലവ് വരൂ. പ്രമോഷൻ നിരക്കുകൾ 2018 ജനുവരി ലഭ്യമാണ്.
ജൂലൈ 31 വരെയുള്ള യാത്രകൾക്ക് നിരക്കിളവ് ഉപയോഗിക്കാനും ഇതിന് പുറമേ 10 നഗരങ്ങളിലേക്ക് 1499 രൂപയെന്ന അടിസ്ഥാന നിരക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഓക്കലാൻഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബൺ, സിംഗപ്പൂർ, എന്നീ എയർപോർട്ടുകളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് നൽകുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News