Advertisement

എയർഏഷ്യ വിമാനം അടിയന്തരമായി ഇറക്കി

January 29, 2023
Google News 1 minute Read

കൊൽക്കത്തയിലേക്കുള്ള എയർഏഷ്യ വിമാനം ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ് എയർലൈൻസ്.

180 യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഐ5-319 എയർ ഏഷ്യ വിമാനത്തിൻ്റെ എഞ്ചിനിൽ പക്ഷി ഇടിച്ചതെന്നാണ് വിവരം. വിമാനം പറന്നുയർന്നപ്പോൾ പെട്ടെന്ന് എഞ്ചിനിൽ പക്ഷി ഇടിക്കുകയായിരുന്നു. പിന്നാലെ എയർപോർട്ട് അതോറിറ്റിയെ ബന്ധപ്പെട്ടു.

അനുമതി ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. എയർപോർട്ട് അതോറിറ്റി അധികൃതരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും പുറത്തെടുത്ത് മറ്റൊരു വിമാനത്തിൽ അയക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

Story Highlights: AirAsia flight makes emergency landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here