Advertisement

സെഞ്ചൂറിയന്‍ ടെസ്റ്റിലെ പാണ്ഡ്യയുടെ റണ്‍ ഔട്ട്!!!അശ്രദ്ധയെ കുറ്റപ്പെടുത്തി ക്രിക്കറ്റ് ലോകം

January 15, 2018
Google News 6 minutes Read
Pandya runout

സെഞ്ചൂറിയന്‍ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ സൗത്താഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യ കഷ്ടപ്പെടുകയായിരുന്നു. ഒരറ്റത്ത് ക്യാപ്റ്റന്‍ കോലി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മറ്റേ അറ്റത്ത് വിക്കറ്റുകള്‍ വീഴുകയായിരുന്നു. എന്നാല്‍ അഞ്ച് വിക്കറ്റുകള്‍ വീണ ശേഷം ക്രീസില്‍ എത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റന് പിന്തുണ നല്‍കി ഒരറ്റത്ത് വിക്കറ്റ് കാത്തു. 45 പന്തുകള്‍ നേരിട്ട് 15 റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് പാണ്ഡ്യയുടെ വിക്കറ്റ് വീണത്. പാണ്ഡ്യ റണ്‍ ഔട്ട് ആകുകയായിരുന്നു. എന്നാല്‍ ആ റണ്‍ ഔട്ടിനെ സുനില്‍ ഗവാസ്‌ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ആകാശ് ചോപ്ര തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ആരാധകരും നിശിതമായി വിമര്‍ശിച്ചു. പാണ്ഡ്യയുടെ റണ്‍ ഔട്ട് പൊറുക്കാനാവാത്ത തെറ്റാണെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ കമന്ററി ബോക്‌സിലിരുന്ന് പ്രതികരിച്ചത്. ക്രീസില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന പാണ്ഡ്യ സിംഗിള്‍ എടുക്കാന്‍ ഓടി തുടങ്ങിയപ്പോള്‍ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടം സുരക്ഷിതമല്ലെന്ന് തോന്നിയ ക്യാപ്റ്റന്‍ കോലി പാണ്ഡ്യയെ തിരിച്ചയച്ചു. സുരക്ഷിതമായി ക്രീസിലെത്തിയ പാണ്ഡ്യയ്ക്ക് അശ്രദ്ധ മൂലം ഒരു പിഴവ് പറ്റി. ഫിലാന്‍ഡറിന്റെ ത്രോ ബോള്‍ വിക്കറ്റില്‍ കൊള്ളുമ്പോള്‍ പാണ്ഡ്യ ക്രീസിനടുത്തുണ്ട്. പക്ഷേ പാണ്ഡ്യയുടെ ബാറ്റും കാലും വായുവിലായിരുന്നു. ആ വിക്കറ്റ് കണ്ട് ഫിലാന്‍ഡര്‍ അടക്കമുള്ള സൗത്താഫ്രിക്കന്‍ ടീം അന്ധംവിട്ട് പോയി. അവര്‍ പോലും പ്രതീക്ഷിക്കാത്ത വിക്കറ്റ് വീഴ്ച. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ പാണ്ഡ്യയ്ക്ക് ക്രീസില്‍ അല്‍പ്പനേരം കൂടി നിലയുറപ്പിക്കാമായിരുന്നു. അതോടെ പാണ്ഡ്യയുടെ ആ വിക്കറ്റിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി…
പാണ്ഡ്യയുടെ റണ്‍ ഔട്ട് കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here