ജീവനക്കാർക്ക് വമ്പൻ സർപ്രൈസ് നൽകി ഇൻഫോസിസ്

ജീവനക്കാർക്ക് വമ്പൻ സർപ്രൈസ് നൽകി ഇൻഫോസിസ് കമ്പനി. ഒമ്പത് പാദങ്ങളിലെ ഏറ്റവുമധികം വേരിയബിൾ പേ ആണ് കമ്പനിയുടെ പ്രഖ്യാപനം.
ഡിസംബർ പാദത്തിൽ കമ്പനി ജീവനക്കാർക്ക് നൽകിയത് 95% വേരിയബിൾ പേ ആയിരുന്നു. വിശാൽ സിക്ക സിഇഓ ആയിരുന്നപ്പോൾ മികവ് പ്രകടിപ്പിച്ച 3000 ജീവനക്കാർക്ക് ഐ ഫോൺ 6 എസ് നൽകിയിരുന്നു. മിഡിൽസീനിയർ ലെവൽ ജീവനക്കാരുടെ വേതന വർധനയും ഇൻഫോസിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ സീനിയർ മാനേജ്‌മെന്റ് തലത്തിലുള്ള ആനുകൂല്യങ്ങൾ വാർഷിക വിലയിരുത്തലിനൊപ്പമാകും നൽകുക. കമ്പനിയുടെ പ്രഖ്യാപനം ഞെട്ടിച്ചെന്നാണ് പല ജീവനക്കാരുടെയും പ്രതികരണം.
താരതമ്യേന മികവ് കുറഞ്ഞ പാദത്തിലെ ഉയർന്ന വേരിയബിൾ പേ ആഘോഷത്തിന് വക നൽകുന്നതാണ്. കമ്പനിയിലെ ശരാശരി വേരിയബിൾ പേ 75 ശതമാനത്തിനടുത്തായിരുന്നു.
infosys announces big surprise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here